മൊറോക്കോയുടെ തോൽവിയും മലപ്പുറവും തമ്മിലെന്ത്? വൈറലാകുന്ന മറ്റൊരു വ്യാജപ്രചാരണം
ജൂലൈ 14, 2026 11:14 amക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായത് ഫുട്ബോൾ പ്രേമികളായ മലയാളികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമൊന്നുമല്ല. മൊറോക്കോയെക്കാൾ കേരളത്തിൽ ആരാധകർ ഉള്ളത് ഫ്രാൻസിന് തന്നെയാണ്. പക്ഷെ മൊറോക്കോയുടെ തോൽവി മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി...