പേഴ്സണൽ ബ്രാൻഡിങ്ങിന്റെ പുതിയ ലോകക്രമം 

പേഴ്സണൽ ബ്രാൻഡിങ്ങിന്റെ പുതിയ ലോകക്രമം 

കോൺടെന്റ് ക്രിയേഷൻ തൊഴിലാക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ട്രാവലിംഗ്, ഫുഡ്, സിനിമ, ഫാഷൻ എന്തിനേറെ ഒരാളുടെ ജീവിതത്തിൽ നടക്കുന്ന എന്തിനും മാർക്കറ്റ് വാല്യൂ ഉള്ള  കാലമാണിത്. ഡിജിറ്റൽ മാർക്കറ്റിങ്ങും പേഴ്സണൽ ബ്രാൻഡിങ്ങും അതിന് അത്യാവശ്യമാണ്.. കൊണ്ടെന്റ് സ്ട്രാറ്റജി എന്ന ശാഖ തന്നെ ഇന്ന് സജീവമാണ്. എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ബ്രാൻഡ് സൃഷ്ടിക്കേണ്ടത്, ആളുകളെ എങ്ങനെയാണ് അതിലേക്ക് കൊണ്ടുവരേണ്ടത്, നിലനിർത്തേണ്ടത് – സാമൂഹ്യ മാധ്യമങ്ങൾ വരുമാന സ്രോതസ്സാക്കാൻ ഈ കാര്യങ്ങൾ വളരെ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.    

ഏപ്രിൽ ഒന്നിന്, ഒബിസി സംഘടിപ്പിച്ച ഡിജിറ്റൽ സ്ട്രാറ്റജി വർക്ക്‌ഷോപ്പ് ചർച്ച ചെയ്തത് ഈ വിഷയങ്ങളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുമായ ഫ്രഡ്‌ഡി വി ഫ്രാൻസിസ് ആണ് വർക്ഷോപ്പ് നയിച്ചത്.

ഡിജിറ്റൽ സ്ട്രാറ്റജിയുടെ അടിസ്ഥാന തത്വങ്ങൾ ആളുകൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ഫ്രഡ്‌ഡി വർക്ക്‌ഷോപ്പ് ആരംഭിച്ചത്. 

സ്ഥിരമായി കണ്ടന്റുകൾ പോസ്റ്റ് ചെയ്തും ആളുകളെ കമന്റ് സെക്ഷനിൽ നിലനിർത്തിയും നമ്മൾ നിർമിപ്പിക്കുന്ന പേജിന് റീച്ച് കൂട്ടാം. ആരാണ് നമ്മുടെ ഓഡിയൻസ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവർക്ക് മാത്രമായി കണ്ടന്റുകൾ ചെയ്യാം. പതിയെ ബ്രാൻഡ് ഡീലുകൾ, കൊളാബറേഷനുകൾ എന്നിവ വഴി സാമൂഹ്യ മാധ്യമങ്ങൾ വഴി  വരുമാനം ഉണ്ടാക്കാം, ഫ്രഡ്‌ഡി പറഞ്ഞു.     

അറ്റൻഷൻ സ്പാൻ നന്നേ കുറവായ പുതിയ തലമുറ, ഒരു പൊളിറ്റിക്കൽ കണ്ടന്റും ആർട്ട് കണ്ടന്റും മുഴുവനായി കാണണം എങ്കിൽ കണ്ടന്റിന്റെ തുടക്കത്തിൽ തന്നെ ചില ഹുക്ക്സ് കൊടുക്കേണ്ടതുണ്ട്. ജനങ്ങളെ എൻഗേജ് ചെയ്യിക്കാൻ കമന്റ് സെക്ഷനും ഉപയോഗിക്കാം. ഇത് കണ്ടന്റിന്റെ റീച്ച് കൂട്ടുകയും പേജിലേക്ക് ആളുകളെ എത്തിക്കുകയും ചെയ്യും, ഫ്രഡ്‌ഡി വിശദീകരിച്ചു. 

സോഷ്യൽ മീഡിയയിലെ ക്രിയേഷനെ കുറിച്ചുള്ള ഈ അറിവുകൾ ഒരു നല്ല കരിയർ നിർമിക്കാൻ സഹായകമാകും എന്ന് അദ്ദേഹം പറയുന്നു. ബ്രാൻഡ് പരസ്യങ്ങൾ, പ്രൊമോഷനുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ വഴി എങ്ങനെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കാം എന്നതിനെ കുറിച്ചുള്ള ഒരു മികച്ച പാഠമായിരുന്നു ഒബിസിയുടെ കണ്ടന്റ് സ്ട്രാറ്റജി വർക്ക്‌ഷോപ്പ്.

ഒ ബി സി ഡെസ്ക്

Share Email
Top