വ്യവസായം പൂട്ടിക്കുന്നവർ: തൊഴിലാളിയെ വില്ലനാക്കുന്ന പൊതുബോധ നിർമിതി
തൊഴിലാളി സമരങ്ങളും, ട്രേഡ് യൂണിയനുകളുടെ കടുംപിടിത്തങ്ങളും മൂലം വ്യവസായ വളർച്ച മുരടിക്കുന്നു എന്ന ആഖ്യാനം കാലങ്ങളായി സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. പോപ്പുലർ സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും ശക്തമായി വേരൂന്നിയിട്ടുള്ള ഈ പൊതുബോധം തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചക്കും വ്യാവസായിക വളർച്ചക്കും വിലങ്ങു തടിയായി നിൽക്കുന്ന വില്ലന്മാരാണോ തൊഴിലാളികളും ട്രേഡ് യൂണിയനുകളും? അല്ലെന്ന് സർക്കാരുകൾ തന്നെ കാലാകാലങ്ങളായി പുറത്ത് വിടുന്ന ഔദ്യോഗിക സ്ഥിതിവിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
വീഡിയോ കാണാം:
