കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കോടികൾ മുടക്കിയുള്ള ഡിജിറ്റൽ പ്രചാരണത്തിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്. എൽഡിഎഫും കേരളത്തിൽ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ലക്ഷങ്ങൾ മുടക്കിയിട്ടുണ്ട്. ഒബിസി തയ്യാറാക്കിയ ഓപ്പൺ സോഴ്സ് അന്വേഷണ (OSINT) റിപ്പോർട്ട്.

ഗൂഗിൾ പരസ്യങ്ങളുടെ പ്രചാരണം

പൊളിറ്റിക്കൽ പരസ്യങ്ങൾ എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, പണം എവിടേക്കാണ് പോകുന്നത്, എത്ര ഇടവേളകളിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് തുടങ്ങിയ വിവരങ്ങൾ Google Advertiser Transparency റിപ്പോർട്ടിൽ ലഭ്യമാണ്.

ഏപ്രിൽ രണ്ടിലെ കണക്കനുസരിച്ച്, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഡിജിറ്റൽ പരസ്യങ്ങൾക്കായി ബിജെപി ചെലവഴിച്ചത് 5.39 കോടി രൂപയാണ്. 2,682 പരസ്യങ്ങളാണ് ഇത്ര ദിവസത്തിനുള്ളിൽ പ്രചരിപ്പിക്കപ്പെട്ടത്. ഈ കണക്ക് പരിശോധിക്കുമ്പോൾ, പ്രതിദിനം ബിജെപി ചെലവഴിക്കുന്നത് 10 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ്. വലിയ ഇടവേളകൾ ഇല്ലാതെയാണ് ബിജെപി പരസ്യങ്ങൾ കൊടുക്കുന്നത്. കോൺഗ്രസ് ചിലവഴിച്ചതാകട്ടെ, 47 ലക്ഷം രൂപയും. 195 പരസ്യങ്ങളാണ് അവർ കഴിഞ്ഞ മുപ്പത് ദിവസനത്തിനുള്ളിൽ പ്രചരിപ്പിച്ചത്. ഇതിനായുള്ള കോൺഗ്രസിൻ്റെ പ്രതിദിന ചെലവ് 4 ലക്ഷം മുതൽ 24 ലക്ഷം വരെയാണ്.

വിഭാഗംബിജെപി (BJP)കോൺഗ്രസ് (INC)ഒസിന്റ് (OSINT) നിരീക്ഷണം
ആകെ ചെലവ്5,39,35,75047,56,500കൂടുതൽ പരസ്യങ്ങൾ നൽകുന്നതുവഴി സോഷ്യൽ മീഡിയയിൽ എപ്പോഴും പാർട്ടിയുടെ സാന്നിധ്യം ഉറപ്പാക്കുന്നു.
പരസ്യങ്ങളുടെ എണ്ണം2,682195കൂടുതൽ പരസ്യങ്ങൾ ബിജെപിക്ക് ഡിജിറ്റൽ ഇടത്തിൽ മേധാവിത്വം നൽകുമ്പോൾ, കോൺഗ്രസിന് ആ സ്വാധീനം ലഭിക്കുന്നില്ല.
ഏറ്റവും കൂടുതൽ ചെലവഴിച്ച സംസ്ഥാനങ്ങൾഅസം (1.97 കോടി), പശ്ചിമ ബംഗാൾ (1.9 കോടി), കേരളം (89.10 ലക്ഷം), പുതുച്ചേരി (28.9 ലക്ഷം), തമിഴ്‌നാട് (14.7 ലക്ഷം)അസം (36.2 ലക്ഷം), പുതുച്ചേരി (7.73 ലക്ഷം), തമിഴ്‌നാട് (2.5 ലക്ഷം), ത്രിപുര (56,500), പശ്ചിമ ബംഗാൾ (30,300)ബിജെപി അസം, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക്  മുൻഗണന നൽകുന്നു. കോൺഗ്രസ് പുതുച്ചേരി പോലുള്ള ചെറിയ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പരസ്യ രൂപങ്ങൾ (Formats)വീഡിയോ: 78.2% (4.07 കോടി) ഇമേജ്: 21.8% (1.14 കോടി)വീഡിയോ: 83.2% (39.6 ലക്ഷം) ഇമേജ്: 16.8% (7.98 ലക്ഷം)രണ്ട് പാർട്ടികളും വീഡിയോകൾക്കാണ് മുൻഗണന നൽകുന്നത്, എന്നാൽ ബിജെപിയുടെ വലിയ തോതിലുള്ള പ്രവർത്തനം കൂടുതൽ സ്വാധീനം ചെലുത്തുന്നു.
പ്രതിദിന ചെലവ് (ഏകദേശം)1,00,00,000 – 6,00,00,0004,00,000 – 24,00,000ബിജെപി: ധാരാളം പരസ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തുടർച്ചയായ സാന്നിധ്യം ഉറപ്പാക്കുന്നു.

കോൺഗ്രസ്: കുറഞ്ഞ എണ്ണം പരസ്യങ്ങൾ മാത്രം നൽകുന്നതിനാൽ പ്രചാരണത്തിന്റെ വ്യാപ്തി കുറയുന്നു.
കോൺഗ്രസ് – ബിജെപി ഗൂഗിൾ ആഡ്‌സ് താരതമ്യം

ബിജെപിയുടെ പരസ്യ ചിലവിന്റെ വലിയൊരു ഭാഗം ചില പ്രത്യേക സംസ്ഥാനങ്ങളിൽ  കേന്ദ്രീകരിച്ചിരിക്കുന്നു എന്നുകാണാം. അസമിൽ ചെലവഴിച്ചത് 1.97 കോടി രൂപയാണ്. പശ്ചിമ ബംഗാളിൽ 1.9 കോടിയും ചിലവാക്കിയിട്ടുണ്ട്. കേരളത്തിൽ 88.10 ലക്ഷം രൂപയാണ് ചിലവിട്ടിരിക്കുന്നത്. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചെറിയ തുകകൾ ചെലവഴിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ചില മേഖലകളിലാണ് പാർട്ടി കൂടുതൽ ചിലവ് നടത്തിയിരിക്കുന്നത്.

ബിജെപി കൂടുതൽ ചിലവഴിക്കുന്ന അഞ്ചിടങ്ങൾ, ഡാറ്റ: Google Ad Transparency Centre

വീഡിയോ കണ്ടെന്റുകൾക്ക് വേണ്ടിയാണ് ബിജെപി കൂടുതൽ പണം ചെലവാക്കുന്നത്. ചെലവാക്കിയ മൊത്തം പണത്തിന്റെ ഏകദേശം 78 ശതമാനം (4.07 കോടി) തുകയും ഇതിനായി ചെലവിട്ടിരിക്കുന്നു. വീഡിയോ കണ്ടൻ്റുകൾ ആളുകൾക്കിടയിൽ പാർട്ടിക്ക് കൂടുതൽ ദൃശ്യത കൊടുക്കുന്നതിന് സഹായിക്കുന്നുണ്ട്.

കോൺഗ്രസിൻ്റെ ഗൂഗിൾ പരസ്യങ്ങളുടെ വലിയൊരു ഭാഗവും ചുരുക്കം ചില സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അസമിലാണ് ഏറ്റവും കൂടുതൽ പണം ചിലവാക്കിയിരിക്കുന്നത്. ഏകദേശം 37.4 ലക്ഷം രൂപ. പുതുച്ചേരിയിൽ 7.74 ലക്ഷവും തമിഴ്നാട്ടിൽ 2.50 ലക്ഷവും ചിലവഴിച്ചതായി കാണാം. ഈ പട്ടികയിൽ കേരളം പതിമൂന്നാം സ്ഥാനത്താണ്. ഗൂഗിൾ പരസ്യങ്ങൾക്കായി നാമമാത്രമായ തുകയേ കോൺഗ്രസ്സ് കേരളത്തിൽ ചെലവഴിച്ചിട്ടുള്ളൂ .എന്നാൽ മെറ്റ വഴിയുള്ള പരസ്യങ്ങൾക്കായി കോൺഗ്രസ്സ് വലിയ തുക ചെലവഴിച്ചതായി കാണാം.

കോൺഗ്രസ് ഏറ്റവും കൂടുതൽ ചെലവാക്കിയിരിക്കുന്ന അഞ്ചിടങ്ങൾ, ഡാറ്റ: Google Ad Transparency Centre 

കോൺഗ്രസും പ്രചരണത്തിനായി കൂടുതൽ ഉപയോഗിക്കുന്നത് വീഡിയോ കണ്ടൻ്റുകൾ തന്നെയാണ്. ഏകദേശം 39,60,000 രൂപയാണ് ചിലവാക്കിയിരിക്കുന്നത്. ചില പരസ്യങ്ങൾ രാജ്യം മുഴുവൻ ഒരേ സമയത്ത്  പ്രചരിപ്പിക്കുമ്പോൾ മറ്റ് ചിലത് ചില പ്രത്യേക മേഖലകളിൽ മാത്രമായി ഒതുങ്ങുന്നു.

ഏതൊക്കെ പ്രദേശങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും എത്ര തവണ ഒരു പരസ്യം ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നും ബിജെപിയുടെ പ്രധാന രാഷ്ട്രീയ വിഷയങ്ങൾ എന്താണെന്നും ബിജെപിയുടെ ഗൂഗിൾ പരസ്യങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാക്കാം. പരസ്യത്തിനപ്പുറം വോട്ടർമാരെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലുള്ളത്.

കേരളത്തിലെ മെറ്റ ആഡ്‌സ് പ്രചാരണം

കേരളം  പോളിംഗ് ബൂത്തിൽ എത്താൻ ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. മൂന്ന് മുന്നണികളും വലിയ രീതിയിൽ തന്നെ ഡിജിറ്റൽ പ്രചാരണം നടത്തുന്നുണ്ട്. കേരളത്തിൽ മെറ്റ വഴിയുള്ള പരസ്യങ്ങൾക്കായി, ഒരു മാസത്തിനിടെ ചെലവഴിച്ച തുകയുടെ കാര്യത്തിൽ കോൺഗ്രസ്സ് ബിജെപിയേക്കാൾ മുന്നിലാണ് .ഈ രണ്ട് പാർട്ടികളുമായി തട്ടിച്ചു നോക്കുമ്പോൾ  ഭരണത്തിലിരിക്കുന്ന എൽഡി എഫ് നാമമാത്രമായ തുകയാണ് മെറ്റാ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത് . 

മാർച്ച് 24 മുതൽ മാർച്ച് 30 വരെയുള്ള ആറ് ദിവസത്തിനിടയിൽ, 25.31 ലക്ഷം രൂപയാണ് കോൺഗ്രസ് മെറ്റ ആഡ്സിനായി ചെലവാക്കിയത്. പ്രധാനമായും 18 മുതൽ 30 വയസ് വരെ പ്രായമുള്ള യുവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രചാരണം. 18 മുതൽ 44 വരെയുള്ള പ്രായക്കാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഡിജിറ്റൽ പ്രചാരണം. 19.24 ലക്ഷമാണ് ബിജെപി ഇതിനായി ചിലവിട്ടത്. ഇതേ കാലയളവിൽ ഭരണകക്ഷിയായ എൽഡിഎഫ് 3.95 ലക്ഷമാണ് മെറ്റ പരസ്യങ്ങൾക്കായി ചിലവാക്കിയിരിക്കുന്നത്. 18 മുതൽ 30 വയസ് വരെയുള്ളവർ തന്നെയാണ് എൽഡിഎഫിൻ്റെയും ശ്രദ്ധാകേന്ദ്രം.

വിഭാഗംINC കേരളംBJP കേരളംLDF കേരളം
ആകെ ചെലവ്25,31,44319,24,7033,95,959
പ്രായപരിധി (Age Targeting)18–30 പ്രായക്കാർക്ക് കൂടുതൽ മുൻഗണന18–44 പ്രായക്കാർക്കും മുതിർന്നവർക്കും ഒരുപോലെ മുൻഗണന18–30 പ്രായക്കാർക്ക് കൂടുതൽ മുൻഗണന
March 24 മുതൽ 30 വരെ മെറ്റ പരസ്യങ്ങൾക്കായി ചെലവഴിച്ച തുക

കോൺഗ്രസിൻ്റെ പരസ്യ വാചകങ്ങൾ പ്രധാനമായും ” കേരളം ജയിക്കും യുഡിഎഫ് നയിക്കും” എന്ന ആശയത്തിൽ ഊന്നിയതാണ്. ഉമ്മൻചാണ്ടിയുടെ പേരിൽ അവതരിപ്പിച്ച 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പോലുള്ള ജന ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും അവർ പരസ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. ഹാഷ് ടാഗുകൾ അധികം ഉപയോഗിക്കാതെ ഉള്ള പ്രചാരണമാണ് കോൺഗ്രസിന്റെത്. 3000 രൂപ മുതൽ 79000 രൂപ വരെയുള്ള ബഡ്ജറ്റുകളാണ് ഇതിനായുള്ളത്. 

“മാറ്റം തുടങ്ങാം”, “മാറ്റത്തിന്റെ കാറ്റ് മോദിക്കൊപ്പം” മുതൽ “CPM Congress മതിയായി ” വരെയുള്ള വാചകങ്ങൾ ബിജെപി പരസ്യങ്ങളിൽ ഉപയോഗിക്കുന്നു. NDA4VikasitaKeralam, PoliticsofPerformance എന്നീ ഹാഷ്ടാഗുകൾ ബിജെപി ഉപയോഗിക്കുന്നു. യുവ വോട്ടർമാരെയും വയോജനങ്ങളെയും ആണ് ബിജെപി ഡിജിറ്റൽ പ്രചാരണത്തിൽ ലക്ഷ്യമിടുന്നത്. 50,000 മുതൽ 2,99,000 വരെ തുക ഇവർ ആറ് ദിവസത്തിനിടെ ചിലവാക്കിയിട്ടുണ്ട്.

ഭരണ തുടർച്ചയ്ക്ക് മുൻഗണന നൽകികൊണ്ടുള്ള പ്രചാരണം തന്നെയാണ് എൽഡിഎഫ് നടത്തുന്നത്. ” മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ ” എന്നതാണ് പരസ്യവാചകം. Vote4LDF, LifeMission എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നുണ്ട്. യുവ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നതെങ്കിലും മുതിർന്ന പൗരന്മാരെയും അവർ ലക്ഷ്യമിടുന്നുണ്ട്. 

വിഭാഗം (Category)INC കേരളംBJP കേരളംLDF കേരളംOSINT നിരീക്ഷണം (Insight)
ആകെ ചെലവ് (പരിധി)മിക്കവാറും ചെറിയ പ്രചാരണങ്ങൾ: ഒരു പരസ്യത്തിന് 3,000 – 79,000. ഇടയ്ക്ക് 50k–80k വരെ ഉയരാറുണ്ട്.വലിയ പ്രചാരണങ്ങൾ: ഒരു പരസ്യത്തിന് 50,000 – 2,99,000. ഉയർന്ന മൂല്യമുള്ള ഒന്നിലധികം പ്രചാരണങ്ങൾ.ഇടത്തരം എന്നാൽ സ്ഥിരതയുള്ള പ്രചാരണങ്ങൾ.  ഒരു പരസ്യത്തിന് 20,000 – 25,000.ബിജെപി: എണ്ണത്തിൽ കുറവാണെങ്കിലും വലിയ തുക ചെലവാക്കിയുള്ള  പരസ്യങ്ങളാണ് ബിജെപി നൽകുന്നത്. കോൺഗ്രസ്: ബജറ്റ് നിരവധി ചെറിയ പ്രചാരണങ്ങൾക്കായി വിഭജിക്കുന്നു.
എൽഡിഎഫ്: കുറഞ്ഞ ബജറ്റിൽ പ്രതീകാത്മകമായി പ്രവർത്തിക്കുന്നു
പ്രധാന സന്ദേശങ്ങൾമുദ്രാവാക്യം: “കേരളം ജയിക്കും, യുഡിഎഫ് നയിക്കും”. ക്ഷേമവാഗ്ദാനം: 25 ലക്ഷം ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്.മുദ്രാവാക്യങ്ങൾ: “മാറ്റം തുടങ്ങാം”, “മാറ്റത്തിന്റെ കാറ്റ് മോദിക്കൊപ്പം”. പദ്ധതികൾ: മുദ്ര ലോണുകൾ, ഐഐടി പാലക്കാട്, റെയിൽവേ, CPM വിമർശനം Congress മതിയായ്”.മുദ്രാവാക്യം: “മറ്റാരുണ്ട് LDF അല്ലാതെ”. 10 വർഷത്തെ എൽഡിഎഫ് ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു.കോൺഗ്രസ്: ഒറ്റ മുദ്രാവാക്യം + ക്ഷേമവാഗ്ദാനം.ബിജെപി: വികസനം, മോദി ബ്രാൻഡിംഗ്, എതിരാളികൾക്കെതിരെയുള്ള വിമർശനം. എൽഡിഎഫ്: ഭരണത്തുടർച്ചാ സന്ദേശം.
ഹാഷ്‌ടാഗുകൾഹാഷ്‌ടാഗുകൾ വളരെ കുറവാണ്.ഹാഷ്‌ടാഗുകൾ വ്യാപകമായി ഉപയോഗിക്കുന്നു: #NDA4VikasitaKeralam, #PoliticsOfPerformance, മുതലായവ.ഉപയോഗിക്കുന്ന ഹാഷ്‌ടാഗുകൾ: #Vote4LDF, #KeralaElections, #LifeMission, #KSRTC.ബിജെപി:
തങ്ങളുടെ സന്ദേശങ്ങൾ വൈറലാക്കാൻ ഹാഷ്‌ടാഗുകൾ ഉപയോഗിക്കുന്നുകോൺഗ്രസ്: ഹാഷ്‌ടാഗുകൾ കുറവായാണ് ഉപയോഗിക്കുന്നത്.
എൽഡിഎഫ്: ഭരണനേട്ടങ്ങൾ വ്യക്തമാക്കാൻ ഇവ ഉപയോഗിക്കുന്നു
ലക്ഷ്യമിടുന്നവർ (Demographics)യുവാക്കൾക്ക് (18–34) മുൻഗണന, മുതിർന്നവർക്കായി ക്ഷേമ പദ്ധതി പരസ്യങ്ങൾ.വിപുലമായ രീതിയിൽ (18–44), ഒപ്പം വികസന/വിമർശന പരസ്യങ്ങൾക്കായി മുതിർന്നവരെയും (45-64, 65+) ലക്ഷ്യമിടുന്നു.യുവാക്കൾക്ക് (18–40) മുൻഗണന, ക്ഷേമ പദ്ധതികൾക്കായി മുതിർന്നവരെയും ലക്ഷ്യമിടുന്നു.കോൺഗ്രസും എൽഡിഎഫും ക്ഷേമവാഗ്ദാനങ്ങളുമായി യുവജനങ്ങളെ ലക്ഷ്യമിടുന്നു; ബിജെപി യുവാക്കൾ മുതൽ മധ്യവയസ്കർ വരെ വിപുലമായ രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മൂന്ന് പാർട്ടികളുടെയും മെറ്റ ആഡ്‌സ്

ഓരോ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ ലക്ഷങ്ങൾക്ക് അനുസരിച്ചുള്ള പ്രചാരണ തന്ത്രമാണ് ഡിജിറ്റൽ പരസ്യങ്ങളിലും ഉപയോഗിക്കുന്നത്. മൂന്ന് മുന്നണികൾക്കും മൂന്ന് രീതികൾ തന്നെയാണുള്ളത്. ചെറിയ തുകകൾ മുടക്കി പരസ്യം ചെയുന്നവരും പരസ്യത്തിനായി വലിയ തുകകള്‍ മുടക്കുന്നവരും കേരള രാഷ്ട്രീയത്തിലുണ്ട്.


  




സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top