“ഇനി മുതൽ പൈലറ്റിന്റെ മതം പരിശോധിക്കണം” വിമാന റാഞ്ചൽ വാർത്തക്ക് ശേഷം സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത്

“ഇനി മുതൽ പൈലറ്റിന്റെ മതം പരിശോധിക്കണം” വിമാന റാഞ്ചൽ വാർത്തക്ക് ശേഷം സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത്

ദുബായ് -ടെൽ അവീവ് വിമാനത്തിൽ പൈലറ്റിന് കുത്തേറ്റ സംഭവത്തിന് ശേഷം മുസ്ലിം വിദ്വേഷം നിറഞ്ഞൊഴുകുകയാണ് സോഷ്യൽ മീഡിയയിൽ. എക്സിലാണ് ഏറെയും ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത്.വിമാനത്തിൽ കയറുമ്പോൾ പൈലറ്റിന്റെ മതം ചോദിക്കണമെന്ന് ആഹ്വനം ചെയ്യുന്ന പോസ്റ്റുകൾ മുതൽ വിമാനങ്ങളിൽ മുസ്ലിം പൈലറ്റുമാരെ നിരോധിക്കണമെന്ന് വരെയുള്ള തീവ്ര വർഗീയ പ്രചാരണമാണ് നടക്കുന്നത്.

ക്യാപ്റ്റൻ സ്മിത് മച്ചാർ. 

പറക്കുന്ന വിമാനത്തിനുള്ളിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റിട്ടും മനസ്സാന്നിധ്യം കൈവിടാതെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 

സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന FZ1073 ബോയിങ് 737 MAX 8 വിമാനത്തിലാണ് ലോകത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വിമാനത്തിലെ ഭൂരിപക്ഷം യാത്രക്കാരും ഇസ്രായേലില്‍ നിന്നുള്ളവരാണ്. ഒമാൻ സ്വദേശിയായ സഹപൈലറ്റിൽ നിന്ന് ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. 

ക്യാപ്റ്റൻ മച്ചാറിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രിയടക്കമുള്ളവർ പ്രതികരിച്ചു. എന്നാൽ, പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വഴി മാറി. മുസ്ലിങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനായി ഈ സംഭവവും ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയ.

 ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എക്സ് ഹാൻഡിലുകളിൽ വിദ്വേഷ പ്രചാരണം നടക്കുന്നു. അടുത്ത തവണ വിമാനത്തിൽ കയറുമ്പോൾ പൈലറ്റ് ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് വരെ ഇത്തരം പോസ്റ്റുകൾ ആഹ്വാനം ചെയ്യുന്നു. 

‘നൂറു കണക്കിന് ഇസ്രായേലികളുടെ ജീവന്‍ രക്ഷിച്ച ഭാരതീയന്‍’

174 ഇസ്രായേലികളുടെ ജീവൻ രക്ഷിച്ച മിശിഹാ, അത് ഭാരതീയൻ, പേര് സ്മിത്ത് മച്ചാർ എന്ന് തുടങ്ങുകയാണ് വലതുപക്ഷാനുകൂലികളുടെ വിശേഷണം. സംഭവത്തെ, ഒരു പൈലറ്റിന്റെ തൊഴില്‍ മികവിനേക്കാളുപരി മതപരവും രാഷ്ട്രീയവുമായ തലങ്ങളിലേക്ക് വിഷയത്തെ തിരിച്ചുവിടുകയാണ് സോഷ്യൽ മീഡിയയിലെ തീവ്ര വലത് പക്ഷ അക്കൗണ്ടുകൾ ചെയ്യുന്നത്. ‘Shadanan’ എന്ന എക്സ് അക്കൗണ്ടില്‍ ഒക്ടോബര്‍ ഒന്നിന് വന്ന പോസ്റ്റ്‌ ഇതിനുദാഹരണമാണ്.

Shadanan എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

‘ജിഹാദികളെ പോലെ ഉള്ള കൊതുകുകളെ കൊല്ലാൻ ഇന്ത്യക്കാരൻ തന്നെ വേണം’ എന്ന് പറയുന്ന എക്സ് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 

15,000 ൽ അധികം ഫോളോവെർസ് ‘Namita Jai Hind’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്മിത്ത് മച്ചാർ ഒരു ഹിന്ദുവാണ് എന്ന് എടുത്തു പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ഇതിൽ പങ്കുവെച്ചിരിക്കുന്നത്. 

Namita എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

‘Proud Hindu’ എന്ന് ഈ അക്കൗണ്ട് ബയോയിൽ

 മെൻഷൻ ചെയ്തിട്ടുണ്ട്.

NeverShame (NotShame) എന്ന അക്കൗണ്ടിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ചിത്രം കൊടുത്ത് അദ്ദേഹത്തെ ‘ഹിന്ദു’ എന്ന് എടുത്തുപറയുന്നു. ഒമാനി മുസ്‌ലിം ഭീകരരോട് പോരാടി ജൂതരുടെയും ക്രിസ്ത്യാനികളുടെയും ജീവൻ രക്ഷിച്ച ഹിന്ദു പൈലറ്റാണ് അദ്ദേഹം എന്ന തരത്തിൽ മതപരമായ മാനങ്ങൾ നൽകിയാണ് ക്യാപ്‌ഷൻ കൊടുത്തിട്ടുള്ളത്. 

NeverShame എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഏതു വണ്ടിയിൽ കയറുമ്പോഴും അത് ഓടിക്കുന്നവന്റെ മതം ചോദിക്കാനാണ് 11,000 ൽ അധികം ഫോളോവെഴ്‌സ് ഉള്ള ‘MONK BHARATH’ എന്ന അക്കൗണ്ട് പറയുന്നത്. 

‘MONK BHARATH’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

തീവ്ര വലതുപക്ഷാനുഭവമുള്ള പോസ്റ്റുകൾ ദിനംപ്രതി പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ട് ആണിത്. 

”100 പേരിൽ ഒരാൾ തെറ്റ് ചെയ്താൽ ആ സമൂഹത്തെ വെറുക്കുന്നത് തെറ്റ്, പക്ഷേ ഇവറ്റകളുടെ കൂട്ടത്തിൽ 100 പേരിൽ 99 പേരും ചെയ്യുന്നത് ഇത് തന്നെ” എന്ന് മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നുണ്ട്. “ഇവറ്റകളുടെ കടകൾ മാത്രം അല്ല, കൂടെ നടന്നു പോകുമ്പോൾ വരെ സൂക്ഷിക്കുക” എന്നും ഈ അക്കൗണ്ട് പറയുന്നു.

മതപരമായ വ്യക്തിത്വം മുൻനിർത്തി മുസ്‌ലിം മതവിഭാഗത്തിനോട് വിദ്വേഷം പ്രചരിപ്പിക്കാനാണ് ‘’നാഗക്കാവിലെ വിളക്ക്’ എന്ന അക്കൗണ്ട് ശ്രമിക്കുന്നത്. 

‘നാഗക്കാവിലെ വിളക്ക്’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

വലതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന അക്കൗണ്ട് ആണിത്. 

സ്മിത്ത് മച്ചാറിന്റെ മത പശ്ചാത്തലം മുൻനിർത്തി നിരവധി പോസ്റ്റുകളാണ് എക്‌സിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്ക് അഭിമാനകരമായ നേട്ടം ആണ് ഇത്, എന്നിട്ടും രാജ്യത്തിൻറെ പ്രതിപക്ഷം ഇതിൽ ഒന്നും പ്രതികരിച്ചിട്ടില്ല എന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്റുകളും നിരവധിയാണുള്ളത്. പൈലറ്റ് ഒരു ഹിന്ദു ആയതുകൊണ്ട് മാത്രമാണ് പ്രതിപക്ഷം ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്റുകളും കാണാം

‘വിമാനങ്ങളിൽ നിന്നും മുസ്ലിങ്ങളെ ബാൻ ചെയ്യണം’

20.4K ഫോളോവെഴ്‌സ് ഉള്ള BHK എന്ന അക്കൗണ്ട് മുസ്ലിങ്ങളെ കൊമേഴ്‌സ്യൽ വിമാനങ്ങളിൽ നിന്നും ഒഴിവാക്കണം എന്ന് ആഹ്വാനം ചെയുന്നു. ‘BAN MUSLIMS’ എന്നെഴുതിയ ഒരു പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന സ്മിത്ത് മച്ചാറിന്റെ ഒരു എ ഐ ചിത്രവും അവർ ചേർത്തിരിക്കുന്നു.

BHK എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

തീവ്ര വലതുപക്ഷാനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ദിനംപ്രതി പങ്കുവയ്ക്കുന്ന ‘Hindutva Knight’ എന്ന അക്കൗണ്ടിൽ ഇന്ത്യയിലെ മുസ്ലിം പൈലറ്റുകളുടെ എണ്ണം ഇത്രയാണ് എന്ന തരത്തിൽ അവതരിപ്പിക്കുന്നു. 

‘Hindutva Knight’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഇന്ത്യയിലുള്ള മുസ്ലിം പൈലറ്റുമാരെ പേടിക്കേണ്ടിയിരിക്കുന്നു എന്ന് പരാമർശിച്ചുകൊണ്ട് ഇത്തരം പോസ്റ്റുകൾ പിന്നീട് റീ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്.

മുസ്ലിം മത വിഭാഗത്തിൽ നിന്നുള്ള പൈലറ്റുമാരെ ബാൻ ചെയ്യണം എന്നും ചില പോസ്റ്റുകൾ ആഹ്വാനം ചെയ്യുന്നുണ്ട്.

മുസ്ലിം പൈലറ്റുമാരെ ബാൻ ചെയ്യണം എന്നുപറയുന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

ഒരു ലക്ഷത്തിലധികം ഫോളോവെർസ് ഉള്ള Baba Banaras എന്ന വലതുപക്ഷ അക്കൗണ്ടിലും ഇതിനു സമാനമായ പോസ്റ്റ് വന്നിട്ടുണ്ട്. ഇസ്ലാമോഫോബിയ കാരണമല്ല, അവനവന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പൈലറ്റുമാരുടെയും മറ്റു ഫ്ലയിങ് സ്റ്റാഫുകളുടെയും മതം ചോദിക്കുന്നത് എന്നാണ് ഈ പോസ്റ്റ് പറയുന്നത്.

Baba Banaras ൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഈ അക്കൗണ്ടിൽ നിന്ന് മാത്രം അമ്പതിനായിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ഇതുവരെ കണ്ടിട്ടുള്ളത്.

ചില വ്യക്തിഗത അക്കൗണ്ടുകളിലും Boycott Muslim pilots എന്ന് വ്യാപകമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പല പോസ്റ്റുകൾക്കും നിരവധി പേരാണ് പിന്തുണ അറിയിച്ചിട്ടുള്ളത്.

#BoycottMuslimPilots #BoycottIslamicAirlines എന്നീ ഹാഷ്ടാഗുകളും ചില പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.

‘ഇത് വലതുപക്ഷത്തിന്റെ ഹീറോ’

സ്മിത്ത് മച്ചാറിന്റെ ചിത്രത്തോടൊപ്പം വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ചിത്രം ചേർത്തിയാണ് rishibagree എന്ന എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുള്ളത്. 

rishibagree എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

എക്‌സിൽ അഞ്ചുലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉള്ള ഒരു അക്കൗണ്ട് ആണിത്.

വലതുപക്ഷ രാഷ്ട്രീയം പിന്തുണയ്ക്കുന്നവർ രാജ്യത്തിന്റെ അഭിമാനമായി സ്മിത് മച്ചാറിനെ കാണുമ്പോൾ, മറുവിഭാഗം രാഷ്ട്രീയ ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ളവരെയാണ് ഹീറോകളായി ഉയർത്തിക്കാട്ടുന്നത് എന്നാണ് ഈ പോസ്റ്റിൽ വ്യാഖ്യാനിക്കുന്നത്. “Our hero vs Their hero” എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. 

#Mission Hindu rashtra എന്ന ഹാഷ്ടാഗിൽ പ്രവർത്തിക്കുന്ന ‘The Hindu Association’ എന്ന അക്കൗണ്ടിലും ഇതേ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉള്ള ഒരു എക്സ് അക്കൗണ്ട് ആണിത്.

‘The Hindu Association’ എന്ന അക്കൗണ്ടിലെ പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഉമർ ഖാലിദിന്റെ സ്ഥാനത്ത് സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കേയുടെ ചിത്രം ചേർത്ത് വെച്ചും സമാനമായ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. 

സെപ്റ്റംബർ മുപ്പതിന് സംഭവം നടന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ കണ്ടത് ഇത്തരം തീവ്ര വലതുപക്ഷ – മുസ്ലിം വിരുദ്ധ പോസ്റ്റുകളാണ്. സ്മിത്ത് മച്ചാർ ഒരു ഹിന്ദു ആണെന്നും ഒരു ഹിന്ദുവിനേ ഇങ്ങനെ പ്രവർത്തിക്കാനാവൂ എന്ന് പറയുന്നതോടൊപ്പം മുസ്‌ലിംകൾക്കെതിരെ വെറുപ്പ് പടർത്തിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് പിന്നാലെ വന്നത്. സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനുവേണ്ടി സോമനാഥ്‌ ക്ഷേത്രത്തിൽ പൂജ നടത്തിയതും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top