യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രസിഡന്‍റ്  ട്രംപ് ഓഫീസ് തകര്‍ക്കുന്ന വീഡിയോ: ഒബിസി ഫാക്റ്റ് ചെക്ക്  

യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രസിഡന്‍റ് ട്രംപ് ഓഫീസ് തകര്‍ക്കുന്ന വീഡിയോ: ഒബിസി ഫാക്റ്റ് ചെക്ക്  

റിപ്പബ്ലിക്കൻ പാർട്ടി തോറ്റു എന്നത് ശരി തന്നെ. പക്ഷേ, ട്രംപ് ഓഫീസ് തല്ലിപ്പൊളിക്കുന്ന വീഡിയോ വ്യാജമാണ്.

നവംബർ മൂന്നിന് നടന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാക്കിയ മുന്നേറ്റം ലോകമൊട്ടാകെ ചർച്ച ചെയ്യുകയാണ്. ആഗോളതലത്തിൽ  വലതു പക്ഷം തിരിച്ചടി നേരിടുന്നു എന്ന ആഖ്യാനത്തിന് ബലം നൽകുന്നതാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടി. യു.എസ് കോൺഗ്രസിന്റെ ഇരുസഭകളായ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. 

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്  പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്‍റെ ഓഫീസ് അടിച്ചു തകര്‍ക്കുകയാണ് എന്നവകാശപ്പെടുന്ന  ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങി. പരാജയമറിഞ്ഞ് ദേഷ്യത്തോടെ തന്റെ ഓഫീസിലെ സാധനങ്ങള്‍ തല്ലി തകര്‍ക്കുകയാണ് ട്രംപ് എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. ഓഫീസില്‍ നിന്നുള്ള സിസിടിവി ദൃശ്യമാണെന്നു  തോന്നിപ്പിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. പക്ഷെ എന്താണ് യാഥാര്‍ത്ഥ്യം? ഒബിസി ഫാക്റ്റ് ചെക്ക്.

പ്രചരിക്കുന്ന വീഡിയോ  

Desh Bhakati എന്ന ഒരു വെരിഫൈഡ് അക്കൗണ്ടില്‍ നവംബര്‍ നാലിന് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ‘തിരഞ്ഞെടുപ്പ് തോല്‍വി ആഘോഷിക്കുന്ന ട്രംപ്’ എന്നാണ് ഇംഗ്ലീഷില്‍ ഇതിനു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

Desh Bhakati എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഇലക്ഷന്‍ റിസള്‍ട്ട്‌ ഫലം വന്നതോടെ, ട്രംപ് തന്നെ ഓഫീസ് മുറി അടിച്ചു തകര്‍ക്കുന്നു എന്ന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ള മറൊരു പോസ്റ്റ്‌ Er. Kripa Shankar എന്ന അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകളാണ് ഈ അക്കൗണ്ടില്‍ നിന്ന് മാത്രം വീഡിയോ കണ്ടിട്ടുള്ളത്. പതിനയ്യായിരത്തിൽ പരമാളുകൾ  വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

Er. Kripa Shankar എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

വൈറ്റ് ഹൗസില്‍ നിന്നുള്ള സിസിടിവി ക്ലിപ്പ് ലീക്ക് ആയി എന്ന തരത്തിലും ഈ വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 

വീഡിയോ റിയല്‍ ആണോ?

റിവേഴ്സ് ഇമേജ് സേര്‍ച്ച്‌ ചെയ്തപ്പോള്‍, ഈ വീഡിയോ ക്ലിപ്പ് തന്നെ മറ്റ് അക്കൗണ്ടുകളില്‍ Made With AI എന്ന ടാഗോടു കൂടി പോസ്റ്റ്‌ ചെയ്തിരിക്കുന്നതായി കണ്ടു. എ ഐ ഡിറ്റക്ഷന്‍ ടൂള്‍ ആയ ഹൈവ് മോഡറേഷന്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ വീഡിയോ എ ഐ നിര്മിതമാണെന്ന് സ്ഥിരീകരിക്കാനായി.

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട്

വീഡിയോ, 44.8% എ ഐ നിര്‍മിതം എന്നാണ് ഡിറ്റക്ഷന്‍ ടൂള്‍ ഫലം. 

പ്രചരിക്കുന്ന വീഡിയോയില്‍ നിർമ്മിതബുദ്ധിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ‘SynthID’ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചു. പരിശോധനയില്‍ വീഡിയോ വ്യാജമാണെന്നാണ് വ്യക്തമായത്.

SynthID ഡിറ്റക്ടർ ഫലം, സ്ക്രീന്‍ഷോട്ട്

ദൃശ്യങ്ങളിൽ മറഞ്ഞിരിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചറുകൾ പരിശോധിച്ച SynthID ഡിറ്റക്ടർ, ഈ വീഡിയോ ഓപ്പണ്‍ എ ഐയുടെ ടൂളുകൾ ഉപയോഗിച്ച്  നിർമ്മിച്ചതോ എഡിറ്റ് ചെയ്തതോ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് വൈറ്റ് ഹൗസില്‍ നിന്നും ലീക്ക് ആയ വീഡിയോ എന്ന തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് പൂർണമായും എ ഐ നിര്‍മിതമാണ്‌.  

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top