പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത - സാമൂഹ്യമാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്ന ആവശ്യം കോടതിയിൽ വരെ എത്തിയതാണ്. എന്തായാലും നരേന്ദ്രമോദിയുടെ വിദ്യാർത്ഥി കാലത്തേതെന്ന പേരിൽ ഒന്നിലധികം ഐഡന്റിറ്റി...
“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്” വലതു പക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന പുതിയ വിദ്വേഷ പ്രചാരണത്തിന്റെ തലക്കെട്ടാണിത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപി യുമായ കെ സി വേണുഗോപാൽ ഇങ്ങനെ...
അദാനി കോർപ്പറേഷന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിരന്തരം അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനാണ് രവി നായർ. അദാനി ഗ്രൂപ്പ് നൽകിയ ഒരു മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ട് പോലും അവർക്കെതിരെ വാർത്ത എഴുതുന്നത്...
ജവഹർലാൽ നെഹ്റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല....
വിനായക് ദാമോദർ സവർക്കർ, ഹിന്ദുത്വവാദികൾ അവകാശപ്പെടും പോലുള്ള ‘സ്വാതന്ത്ര്യവീര’നായിരുന്നില്ലെന്നും മറിച്ച് അദ്ദേഹത്തിൻ്റെ പോരാട്ടം വിശാല ബ്രാഹ്മണ താല്പര്യത്തിന് വേണ്ടിയായിരുന്നുവെന്നും സമർത്ഥിക്കുകയാണ് കവിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വിമർശനാത്മക ചരിത്രകാരനുമായ ലേഖകൻ.
ജി എൻ സായിബാബയുടെ പേരിൽ അനുശോചന യോഗം സംഘടിപ്പിച്ച വിദ്യാർത്ഥികൾ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു , സായിബാബയെ അനുസ്മരിച്ച് ‘റസ്റ്റ് ഇൻ പീസ്’ എന്നതിന് പകരം ‘റെസ്റ്റ് ഇൻ പവർ’എന്നെഴുതിയ...
അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം രാജ്യത്ത് വൻതോതിൽ കൂടിയിരിക്കുന്നു. രണ്ടാം മോദി സർക്കാരിന് ശേഷം, സാമ്പത്തിക പ്രതിസന്ധി മൂലം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ നിന്ന് താഴ്ന്ന...
കോക്ക്റോച്ച് ജനതാപാര്‍ട്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍, അതിനെ കേവലമൊരു ഇന്റർനെറ്റ് തരംഗം എന്ന നിലയില്‍ അവതരിപ്പിക്കാൻ എളുപ്പമായിരുന്നു. ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരംഭിച്ച സിജെപി, മീമുകളും ട്രോളുകളും ഓൺലൈൻ...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ട വിഷയമാണ്. രണ്ട് ഡസനിലേറെ കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ...
എഥനോൾ പെട്രോൾ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുമെന്നത് ജനങ്ങൾ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മൈലേജ് കുറക്കുക മാത്രമല്ല, എഞ്ചിനുകളുടെ കാര്യക്ഷമതയെ മോശമായി ബാധിക്കുകയും ചെയ്യും. രാജ്യത്തെ പൗരന്മാർക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്ന എഥനോൾ പെട്രോൾ അടിച്ചേൽപ്പിക്കുന്നതെന്തിന് ?
സി ജെ പിയുടെ സമരം അവസാനിച്ചെങ്കിലും അവർക്കെതിരായ വ്യാജ വാർത്തകളുടെ പെരുമഴ അവസാനിച്ചിട്ടില്ല. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടേത് എന്ന പേരിൽ ഒരു ചിത്രം എക്സില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സമരത്തില്‍ വിദ്യാര്‍ഥികള്‍ നഗ്നത...
പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു വൈറൽ ചിത്രം. മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യത്തിനും എളിമക്കും ഉദാഹരണമായി സൈബർ ലോകത്ത് ഫോട്ടോ പറന്നു. ചിത്രം എ ഐ നിർമിതമാണെന്ന് പലരും കണ്ടെത്തി....